Sabarimala: കൈപ്പുസ്തകത്തിലെ പിഴവ് അച്ചടി പിശക്; തെറ്റ് തിരുത്തി പുതിയ നിര്‍ദ്ദേശം നല്‍കും

ശബരിമലയില്‍ പൊലീസിന് നല്‍കിയ കൈപ്പുസ്തത്തിലെ തെറ്റ് തിരുത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കൈപ്പുസ്തകത്തില്‍ 2018ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച ഭാഗമാണ് നീക്കം ചെയ്യുക. നിര്‍ദ്ദേശം അച്ചടി പിശക് മാത്രമാണന്നു ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിശദീകരിച്ചു. തെറ്റ് തിരുത്തി പുതിയ നിര്‍ദ്ദേശം നല്‍കുമെന്ന് ശബരിമല ചീഫ് കോര്‍ഡിനേറ്റര്‍ എം ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു.

ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കു നല്‍കിയ പൊതു നിര്‍ദ്ദേശത്തിലാണ് 2018 ലെ സുപ്രീം വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന പരാമര്‍ശം ഉള്ളത്. ഈ നിര്‍ദ്ദേശമാണ് വിവാദമായത്. എന്നാല്‍ ഇത് അച്ചടിപ്പിശകാണ് എന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തെറ്റ് തിരുത്തി പുതിയ നിര്‍ദ്ദേശം അടങ്ങിയ സര്‍ക്കുലര്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു

മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശം അതേപടി ഇത്തവണയും അച്ചടിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ശബരിമല ചീഫ് കോര്‍ഡിനേറ്റര്‍ എം ആര്‍ അജിത്ത് കുമാര്‍ അറിയിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കുലറിലെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. തെറ്റ് തിരുത്തണമെന്ന് മന്ത്രിയും പോലീസും വ്യക്തമാക്കിതോടെ വിവാദത്തിനും തിരശ്ശീല വീണു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News