Idukki: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം കഠിന തടവും പിഴയും

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും. ഇടുക്കി(Idukki) പൈനാവ് അതിവേഗ കോടതി ജഡ്ജ് ശ്രീ ടി ജി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കെ ഡി എച്ച് വില്ലേജില്‍ കുണ്ടളകരയില്‍ സാന്‍ഡോസ് കോളനിയില്‍ താമസിക്കുന്ന തോമസ് വര്‍ഗീസിനെയാണ് ശിക്ഷിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപം വീട്ടില്‍ ആശാരിപ്പണിക്ക് വന്ന പ്രതി കുട്ടിയെ വശീകരിച്ചു വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി കുട്ടിയാര്‍ വാലി എന്ന സ്ഥലത്തെ ഒരു വീട്ടിലും പിന്നീട് ബോഡി മെട്ടിനു സമീപമുള്ള പ്രതിയുടെ ബന്ധു വീട്ടിലും വച്ച് പല തവണ പീഡനത്തിനിരയാക്കി എന്നാണ് കേസ്. കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു.

പല വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 10 വര്ഷം കഠിന തടവ് പ്രതി അനുഭവിച്ചാല്‍ മതി എന്നും കോടതി വ്യക്തമാക്കി. മൂന്നാര്‍ പോലീസ് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേക്ഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്ക്ഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here