
കെ പി സി സി(KPCC) മുന്‍ വൈസ് പ്രസിഡന്റ് സി കെ ശ്രീധരന്‍(C K Sreedharan) കോണ്‍ഗ്രസ്(Congress) വിട്ടു. വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങുന്ന കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു. ഇനി സിപിഐഎമ്മുമായി(CPIM) ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സി കെ ശ്രീധരന്‍ വ്യക്തമാക്കി.
നാലര പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസിനോടൊപ്പമുള്ള യാത്രയാണ് സി കെ ശ്രീധരന്‍ അവസാനിപ്പിച്ചത്. ദേശീയതലത്തിലും കേരളത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു. വര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗ്ഗീയതയോട് സമരസപ്പെടുകയാണ്. ഇനി വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സി പി ഐ മ്മിനൊപ്പം ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു.
ആര്‍ എസ് എസ്(RSS) അനുകൂല നിലപാട് സ്വീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെയും ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധ നടപടിയെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും സി കെ ശ്രീധരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇവര്‍ ആര്‍ എസ് എസ് – ബി ജെ പി പക്ഷത്ത് നിന്ന് അവര്‍ക്ക് സഹായം ചെയ്യുകയാണ്…ആര്‍ എസ് എസിനെ സഹായിച്ച കെ സുധാകരന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല.
പാര്‍ടിയെയും മുന്നണിയെയും ബലി കൊടുക്കുന്ന നയങ്ങള്‍ക്കെതിരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ കടുത്ത അതൃപ്തിയുണ്ട്. ശനിയാഴ്ച കാഞ്ഞങ്ങാട് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കുമെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here