A N Shamseer: മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കഴിയണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കഴിയണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പൊതുധാരയുടെ ഭാഗമാണെന്ന ബോധ്യത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ മുന്നോട്ടുവരണമെന്നും സ്പീക്കര്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റിന്റെ നേതൃത്വത്തില്‍ ജാലകം’ എന്ന ആരോഗ്യക്ഷേമ പുസ്തകത്തിന്റെ പ്രകാശനവും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി തൊഴില്‍ പരിശീലനവും കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിലെ ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ് അധ്യക്ഷനായിരുന്നു. വിവിധ മേഖലകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ മികവുതെളിയിച്ച വിജയരാജ മല്ലിക, ഡോ.വി.എസ് പ്രിയ, ഹെയ്തി സാദിയ, പ്രവീണ്‍നാഥ്, ശ്രുതി സിത്താര, ഹൃതിക എന്നിവരെ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News