‘അര്‍പ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രം’;പ്രിയ വര്‍ഗീസിന്റെ എഫ്ബി പോസ്റ്റ്|Priya Varghese

ഹൈക്കോടതി വിമര്‍ശനത്തിനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പ്രിയ വര്‍ഗീസ്(Priya Varghese). കോടതിയോട് ആദരവ് മാത്രമാണെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടായിരുന്നു തന്റെ പ്രതികരണമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ പേരറിവാളന്റെ അമ്മയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

‘അര്‍പ്പുതാമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോടായിരുന്നു എന്റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട്.’ പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News