Priya Varghese:കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോ. പ്രൊഫസര്‍ നിയമനം; പ്രിയയുടെ നിയമന ശുപാര്‍ശ ഹൈക്കോടതി റദ്ദാക്കി

(Priya Varghese)പ്രിയ വര്‍ഗീസിന്റെ നിയമന ശുപാര്‍ശ ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോ. പ്രൊഫസര്‍ നിയമനമാണ് റദ്ദാക്കിയത്. റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും കോടതി പറഞ്ഞു.

പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ല. പ്രിയ മുഴുവന്‍ സമയ പിഎച്ച്ഡി സ്‌കോളര്‍ ആയിരുന്നു.പരിശോധനാ സമിതിക്ക് തെറ്റ് പറ്റിയെന്നും കോടതി നിരീക്ഷിച്ചു. ജോസഫ് സ്‌കറിയയുടെ ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചത്.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണ മെന്നും ആവശ്യപ്പെട്ട്  രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയിരുന്നത്. ഹർജിയിൽ നിയമനം ഹെെക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

അധ്യാപകർ രാഷ്ട്രനിർമ്മാതാക്കളെന്നും സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളെന്നും വിധി പറയവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സൂചിപ്പിച്ചു. ഹർജി പരിഗണിക്കവെ കഴിഞ്ഞ ദിവസം കുഴിവെട്ട് പരാമർശം നടത്തിയെന്നത് ഓർക്കുന്നില്ല. നാഷണൽ സർവീസ് സ്കീമിനെ കുറിച്ച്  മോശമായി പറഞ്ഞിട്ടില്ല. താനും എൻഎസ്എസിന്റെ ഭാഗമായിരുന്നു എന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോ. പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് പ്രിയ വര്‍ഗീസ്. കോടതി വിധി മാനിക്കുന്നുവെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും പ്രിയ വര്‍ഗീസ് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News