Satyendar Jain: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ ജാമ്യാപേക്ഷ തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ(Satyendar Jain) ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മറ്റ് രണ്ട് പ്രതികളായ വൈഭവ് ജെയിന്‍, അങ്കുഷ് ജെയിന്‍ എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

സത്യേന്ദ്ര ജെയിനിനെ മെയ് 30നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തത്. സത്യേന്ദര്‍ ജെയിന്‍ ഏജന്‍സിയെ തെറ്റിദ്ധരിപ്പിച്ചെന്നും അന്വേഷത്തോട് സഹകരിച്ചില്ലെന്നും ജെയിനിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ ഡി(ED) കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here