
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ 14 ജില്ലകളിലും ബിഗ് സ്‌ക്രീന്‍ ഒരുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സാമാജികരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്ത് എം എല്‍ എ ഹോസ്റ്റലിലും ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കും.
ജില്ലകളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്‌ക്രീന്‍ സ്ഥാപിക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മയക്കുമരുന്ന് വിരുദ്ധ പ്രചാരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ബിഗ് സ്‌ക്രീനില്‍ ലഹരിവിരുദ്ധ പ്രചാരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, ഈ വേദികളില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here