ADVERTISEMENT
റവന്യൂ വകുപ്പ് നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കുന്നു എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉത്തരവിട്ടു.
ഇന്ന് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും റവന്യൂ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തില്‍ ഐടി ചുമതലയുള്ള ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍, തഹസില്‍ദാര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തും.
അനംഗീകൃതമായ ജനസേവന കേന്ദ്രങ്ങള്‍ വഴിയാണ് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി 2 ആഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് മന്ത്രി ഉത്തരവിട്ടിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.