തുളസിയില ക‍ഴിക്കൂ… അസിഡിറ്റിയോട് ഗുഡ്ബൈ പറയൂ…

അസിഡിറ്റിയും പുളിച്ച് തികട്ടലും വന്നാല്‍ ഉടന്‍ തന്നെ പരിഹാരം കാണണം. അല്ലെങ്കില്‍ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില വീട്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണെന്ന് അറിയാമോ ?

തുളസിയില

തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കും.

ഗ്രാമ്പൂ

ഗ്രാമ്പൂ കഴിക്കുന്നത് വയറ്റിലെ ഹൈഡ്രോളിക് ആസിഡിന്റെ അളവ് ഉയര്‍ത്തുന്നു. ഇത് പുളിച്ച് തികട്ടല്‍ ഇല്ലാതാക്കാന്‍ മാത്രമല്ല മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

വാഴപ്പഴം

പുളിച്ച് തികട്ടലിന് ഏറ്റവും ഉത്തമ പരിഹാരമാണ് വാഴപ്പഴം. ഇത് അസിഡിറ്റി അകറ്റുന്നു എന്ന് മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.

പാല്‍

നല്ലതു പോലെ തണുത്ത പാല്‍ കഴിക്കുന്നതും പുളിച്ച് തികട്ടലിന് പരിഹാരമാണ്. അസിഡിറ്റി കുറക്കുന്നതും കാത്സ്യം വയറിലെ അമിത ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ദഹനം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റിയും പുളിച്ച് തികട്ടല്‍ ഒഴിവാക്കുന്നതിനും ഇഞ്ചി പരിഹാരം നല്‍കുന്നു.

ഞാവല്‍പ്പഴം

ഞാവല്‍പ്പഴം കഴിക്കുന്നത് പുളിച്ച് തികട്ടലിനെ പ്രതിരോധിക്കും. ഞാവല്‍പ്പഴം ഭക്ഷണ ശേഷം കഴിച്ച് നോക്കൂ. ഇത് എല്ലാ തരത്തിലുള്ള വയറിന്റെ അസ്വസ്ഥതകളും ഇല്ലാതാക്കും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അത് എല്ലാ തരത്തിലുള്ള പുളിച്ച് തികട്ടലിനേയും ദഹന പ്രശ്നങ്ങളേയും ഇല്ലാതാക്കും. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം വെള്ളത്തില്‍ കലക്കി കഴിച്ചാല്‍ മതി.

ജീരകം

ജീരകം കഴിക്കുന്നതും പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നു. പുളിച്ച് തികട്ടല്‍ ഇല്ലാതാക്കാന്‍ ജീരകം തിളപ്പിച്ച വെള്ളം ഭക്ഷണ ശേഷം കുടിക്കാം. ഇത് വയറ്റിലെ അസ്വസ്ഥതകളും പുളിച്ച് തികട്ടലും ഇല്ലാതാക്കുന്നു.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് കഴിക്കുന്നതും വയറ്റിലെ പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ദഹനത്തിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News