ADVERTISEMENT
ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്സള്ട്ടന്റ്സ് ലിമിറ്റഡ് (ODEPC) ന്റെ സ്റ്റഡി എബ്രോഡ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എക്സ്പോക്കു തുടക്കമായി.തിരുവനന്തപുരം അപ്പൊളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ നിന്നു വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി പോകുന്നത് കേരളത്തിന്റെ പോരായ്മയല്ലെന്നും മികവാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികള്‍ക്ക് ഏതു രാജ്യത്തു പോയാലും അവിടെ പഠിക്കാനും അവിടുത്തെ വിദ്യാഭ്യാസരീതികള്‍ക്കൊപ്പം നില്‍ക്കുന്ന രീതിയിലുള്ള നിലവാരമുള്ളവരുമാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല അവര്‍ക്കു നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തന്നെ കൂടുതല്‍ വിദ്യാഭ്യാസ, തൊഴിലവസരങ്ങളുണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
എട്ടു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നാല്പതോളം യൂണിവേഴ്സിറ്റികളാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. യു.എസ്, യു.കെ , ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ജര്‍മ്മനി, കാനഡ, സ്വിറ്റ്‌സ്വര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റികളാണ് എക്സ്പോയുടെ ഭാഗമാകുന്നത്. നവംബര്‍ 17ന് തിരുവനന്തപുരത്തും 19, 20 തീയതികളില്‍ കൊച്ചിയിലും കോഴിക്കോടുമായാണ് എക്സ്പോ നടക്കുന്നത്.
വിദേശ കോഴ്‌സുകളും കോളേജുകളും തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം വിസ പ്രോസസ്സിങ്, വിദേശ ഭാഷ പഠനം, പഠനത്തിനുമുന്‍പുള്ള ട്രെയിനിങ് തുടങ്ങിയ കാര്യങ്ങളിലും ഒഡെപെക്കിന്റെ സഹായം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വനിതാ ശിശു വികസന വകുപ്പ്, പട്ടികജാതി/ പട്ടികവര്‍ഗ വകുപ്പ്, മറ്റു ഇന്‍സ്റ്റിറ്റിയൂഷന്‍സും മുഘേന കുറഞ്ഞ പലിശനിരക്കില്‍ ഉപരിപഠനത്തിനായുള്ള വായ്പ ലഭ്യമാക്കാനാണ് ഒഡെപെക് ശ്രമിക്കുന്നത് എന്നും ഒഡെപെക് എം. ഡി അനൂപ് കെ. എ പറഞ്ഞു.
ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (എക്‌സ്റ്റേണല്‍ കോ-ഓപ്പറേഷന്‍) വേണു രാജാമണി, തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഒഡെപെക് ചെയര്‍മാന്‍ അഡ്വ. കെ. പി അനില്‍കുമാര്‍, വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി. സി തുടങ്ങിയവര്‍ പങ്കെടുത്തു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.