മട്ടന്‍ സൂപ്പില്‍ ചോറ് കണ്ടത്തി, പത്തൊന്‍പതുകാരനെ തല്ലിക്കൊന്നു

മട്ടന്‍ സൂപ്പില്‍ ചോറ് കണ്ടത്തിയതിനെ തുടര്‍ന്ന് പത്തൊന്‍പതുകാരനെ തല്ലിക്കൊന്നു. പൂനെയിലെ പിംപിള്‍ സൗദാഗറിലാണ് ദാരുണമായ സംഭവം. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

മദ്യപിച്ചെത്തിയ പ്രതികള്‍ മട്ടണ്‍ സൂപ്പില്‍ ചോറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രകോപിതരാകുകയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.
രണ്ടുപേര്‍ ചേര്‍ന്ന് വെയിറ്ററെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരനായ മങ്കേഷാണ് തലയ്ക്കടിയേറ്റ് മരിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ദിലീപ് പവാര്‍ പറഞ്ഞു.

പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. വെയിറ്ററെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹോട്ടലിലെ മറ്റ് രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News