ADVERTISEMENT
(New Delhi) ദില്ലിയില്‍ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ പ്രതി അഫ്താബിന്റെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍
കോടതിയുടെ അനുമതി. ദില്ലി സാകേത് കോടതി അഫ്താബിനെ അഞ്ച് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി വളപ്പില്‍ അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ പ്രതി അഫ്താബിനെ ദില്ലി സാകേത് കോടതിയില്‍ ഹാജരാക്കി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത് ‘ അഫ്താബിനെ അഞ്ചു ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി. കൊല്ലപ്പെട്ട ശ്രദ്ധയുടെ മൊബൈല്‍ഫോണ്‍, വസ്ത്രങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവ കണ്ടെടുക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു.
അഫ്താബിന്റെ നുണ പരിശോധനയ്ക്കും കോടതി അനുമതി നല്‍കി. വൈകാരികവും സുരക്ഷാപ്രശ്‌നവും കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിങ് ആക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചത്. ഇതേതുടര്‍ന്ന് കോടതി അനുമതി നല്‍കുകയായിരുന്നു. അതേസമയം
കോടതി വളപ്പില്‍ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ രംഗത്തുവന്നു. വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതി അഫ്താബ് അമീന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാട്ടര്‍ ബില്ല് നിര്‍ണായക തെളിവായിരിക്കുകയാണ്.
പാര്‍പ്പിട സമുച്ചയത്തിലെ എല്ലാവരും സൗജന്യമായി വെള്ളമുപയോഗിക്കുമ്പോള്‍ അഫ്താബിന് അധികതുക ബില്ലായി വന്നതായി പൊലീസ് കണ്ടെത്തി. പങ്കാളിയായ ശ്രദ്ധയെ കൊന്ന ശേഷം രക്തക്കറ കഴുകിക്കളയാനാണ് അഫ്താബ് അമിതമായി വെള്ളം ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടേതെന്ന് കരുതുന്ന 13 ശരീര ഭാഗങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധന ഫലത്തിനായും പൊലീസ് കാത്തിരിക്കുന്നു. പ്രതി കള്ളവും സത്യവും മാറി മാറി പറയുകയാണെന്നും പ്രതിയെ തൂക്കി കൊല്ലണമെന്നും കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.