Arjun Ratan:കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അര്‍ജുന്‍ രത്തന്‍(Arjun Ratan) വിവാഹിതനായി(marriage). വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്.

വിവാഹ ചിത്രങ്ങള്‍ അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിശേഷവും അര്‍ജുന്‍ പങ്കുവച്ചിരുന്നു.

കരിക്ക് വെബ്സീരിസിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധനേടുന്നത്. പിന്നീട് മിഥുന്‍ മാനുവല്‍ ചിത്രമായ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ അഭിനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News