Karivellur Murali:സംഗീത നാടക അക്കാദമി സെക്രട്ടറിയായി കരിവള്ളൂര്‍ മുരളി ചുമതലയേറ്റു

സംഗീത നാടക അക്കാദമി സെക്രട്ടറിയായി കരിവള്ളൂര്‍ മുരളി(Karivellur Murali) ചുമതലയേറ്റു. വ്യാഴാഴ്ച തൃശൂര്‍ അക്കാദമി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ജില്ലയിലെ സാംസ്‌കാരിക നേതാക്കളും അക്കാദമി ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.

അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി വെള്ളിയാഴ്ച ചുമതലയേല്‍ക്കും.

സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, എം എന്‍ വിനയകുമാര്‍, സി ആര്‍ ദാസ് തുടങ്ങി നിരവധിപേര്‍ സ്വീകരണചടങ്ങില്‍ എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here