Priya Varghese:തന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കാനുള്ള വിധി മാനിക്കുന്നു:പ്രിയാ വര്‍ഗീസ്

തന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കാനുള്ള വിധി മാനിക്കുന്നുവെന്ന് പ്രിയാ വര്‍ഗീസ്. വിധിയില്‍ സന്തോഷമെന്ന് ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്‌കറിയയും സര്‍ക്കാരിന് കടുകിട വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദുവും പറഞ്ഞു. അതേസമയം, വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നായിരുന്നു പ്രതിപക്ഷവാദം.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള ഡോ. പ്രിയ വര്‍ഗ്ഗീസിന്റെ നിയമന ശുപാര്‍ശ പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വിധി മാനിക്കുന്നുവെന്നായിരുന്നു പ്രിയാ വര്‍ഗീസിന്റെ പ്രതികരണം. തുടര്‍ നടപടികള്‍ നിയമ വിദഗ്ധരുമായി ചേര്‍ന്ന് ആലോചിക്കുമെന്നും പ്രിയാ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിധിയില്‍ സന്തോഷമെന്നും നിയമനം പുനഃപരിശോധിക്കണമെന്നും ഹര്‍ജിക്കാരനായ ഡോ. ജോസഫ് സ്‌കറിയ പ്രതികരിച്ചു.പ്രിയാ വര്‍ഗീസിന്റെ നിയമന ശുപാര്‍ശയില്‍ സര്‍ക്കാരിന് കടുകിട വീഴ്ച പറ്റിയിട്ടില്ലെന്നും തുടര്‍നടപടികളില്‍ തീരുമാനമെടുക്കേണ്ടത് നിയമന അതോറിറ്റിയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനകാലം സംബന്ധിച്ച ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഹൈക്കോടതി വിധി കാരണമാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു.

അതേസമയം, പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിരന്തരം പറഞ്ഞ കാര്യങ്ങള്‍ കോടതി അടിവരയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍, ഹൈക്കോടതിവിധിയോടെ സംസ്ഥാന സര്‍ക്കാര്‍ നാണംകെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel