ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു, റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്: മന്ത്രി GR അനില്‍| GR Anil

ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാറുകാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ റേഷന്‍ വിതരണം ഭാഗീകമായി തടസം നേരിട്ടിരുന്നത് പൂര്‍ണമായും പരിഹരിക്കപ്പെട്ടതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍(GR Anil) അറിയിച്ചു.

ഹൈദരാബാദ് എന്‍.ഐ.സി യിലെ ആധാര്‍ ഓതന്റിക്കേഷന്‍ സെര്‍വറിലെ സാങ്കേതിക തടസമാണ് റേഷന്‍ വിതരണത്തില്‍ ഭാഗീക തടസമുണ്ടാകാന്‍ കാരണമായത്. പ്രശ്നം പരിഹരിച്ച് റേഷന്‍ വിതരണം സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.

ഇന്നലെ 5,39,016 റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നു. ഇന്ന് (നവംബര്‍ 17) വൈകിട്ട് 6 മണിവരെ നാലു ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News