CV Anandabose:സി വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ(CV Anandabose) പശ്ചിമ ബംഗാള്‍ ഗവര്‍ണറായി(governor) നിയമിച്ചു. 2019 ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കോട്ടയം മാന്നാനം സ്വദേശിയാണ് ആനന്ദ ബോസ്. പശ്ചിമ ബംഗാൾ ഗവർണ്ണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്  ഗവർണ്ണർ സ്ഥാനം ഒഴിവു വന്നത്. ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണ്ണറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനാണ് പുറപ്പെടുവിച്ചത്.

മണിപ്പൂർ ഗവർണർ എൽ ഗണേശനായിരുന്നു പശ്ചിമ ബംഗാളിൻ്റെ  താൽക്കാലിക ചുമതല.മുൻ ഐഎഎസ് ഓഫീസറായിരുന്ന ആനന്ദബോസ് സുപ്രീംകോടതി നിയമിച്ച പത്മനാഭസ്വാമി ക്ഷേത്ര വിദഗ്ധ സമിതിയുടെ ചെയർമാനായിരുന്നു.

വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ആനന്ദ ബോസിൻ്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള ആനന്ദ ബോസ് മുസ്സൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ഫെല്ലോ കൂടിയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News