ADVERTISEMENT
(V Muraleedharan)ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിനുള്ള BJP താര പ്രചാരകരുടെ പട്ടികയിൽ കേന്ദ്ര മന്ത്രി വി.മുരളീധരനില്ല. രാജ്യ തലസ്ഥാനത്ത് മലയാളി വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമാണുള്ളത്.
മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പട്ടികയിലില്ല.
വാശിയേറിയ മത്സരമാണ് ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ നടക്കുന്നത്. BJP യും ആം ആദ്മി പാർട്ടിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തിരിച്ച് വരവിന് ശ്രമിക്കുന്ന കോൺഗ്രസ് ചില ഡിവിഷനുകളിൽ ത്രികോണ മത്സര പ്രതീതി സൃഷ്ട്ടിക്കുന്നുണ്ട്.
കേന്ദ്ര മന്ത്രി എൽ.മുരുഗനും BJP തമിഴ്നാട് പ്രസിഡൻ്റ് അണ്ണാമലൈയും BJP യുടെ താര പ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.മലയാളി വോട്ടുകൾ ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്.
മലയാളിയായ ദില്ലി BJP സംഘടനാ സെക്രട്ടറി സിദ്ധാർത്ഥൻ താര പ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.മലയാളികളായ കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ മാത്രമല്ല, ബി.ജെ.പി കേരളാ ഘടകം അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും താര പ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. രാജ്യ തലസ്ഥാനത്തെ മലയാളി വോട്ടുകൾ സ്വാധീനിക്കാൻ ഈ നേതാക്കൾ വേണ്ടെന്ന BJP നേതൃത്വത്തിൻ്റെ നിലപാടാണ് താര പ്രചാരക പട്ടികയിൽ പ്രകടമാക്കുന്നത്.
സ്മൃതി ഇറാനി, യോഗി ആദിത്യ നാഥ്, ഗൗതം ഗംഭീർ, മീനാക്ഷി ലേഖി , ഹേമമാലിനി എന്നിവർ 40 അംഗ താര പ്രചാരക പട്ടികയിൽ ഉൾപ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.