ADVERTISEMENT
തിരക്കഥാകൃത്തും എഴുത്തുകാരനും നടനുമായ ബി ഹരികുമാര്‍(B Harikumar) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ശാന്തികവാടത്തില്‍ നടക്കും.
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടന്‍ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി. രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാര്‍. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ അടൂര്‍ ഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ഹരികുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.