Sabarimala:ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു

(Sabarimala)ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.

ചന്ദ്രന്‍ പിള്ള വ്യാഴാഴ്ച വൈകിട്ട് നാലരയോടെ അപ്പാച്ചിമേടിന് സമീപവും സഞ്ജീവ് അഞ്ചുമണിയോടെ നീലിമല ഭാഗത്ത് വച്ചുമാണ് കുഴഞ്ഞുവീണത്. ഇരുവരെയും പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മണ്ഡലകാലത്തിന് തുടക്കമിട്ട് കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. ഇന്നലെ മുതല്‍ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനായി വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here