ADVERTISEMENT
കരിങ്കല്‍ക്വാറിയുടെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 ചാനല്‍ വാര്‍ത്താസംഘത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ബാലുശ്ശേരിക്കടുത്ത് വട്ടോളി ബസാര്‍ മലയിലകത്തോട്ട് പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ വാര്‍ത്ത ശേഖരിക്കാനെത്തിയ ന്യൂസ് 18 കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എസ് വിനേഷ് കുമാര്‍, കാമറാമാന്‍ ഷാഫി എന്നിവരെയാണ് ആക്രമിച്ചത്.
വട്ടോളി ബസാര്‍ മലയിലകത്തോട്ടു ക്വാറിയിലേക്കുള്ള റോഡില്‍ വച്ച് രാജന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം. ഷാഫിയുടെ കൈയിലുണ്ടായിരുന്ന ക്യാമറ തകര്‍ക്കാനും നീക്കമുണ്ടായി. മര്‍ദ്ദനമേറ്റ ഷാഫിയും വിനേഷും ബാലുശേരി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. പഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലൈസന്‍സ് നേടി പ്രവര്‍ത്തനമാരംഭിച്ചെന്ന് ആരോപണമുള്ള ക്വാറിക്കെതിരെ പ്രദേശത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചന്വേഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമാണ് ന്യൂസ് 18 സംഘം സ്ഥലത്തെത്തിയത്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ അധികാരികളുടെ മുന്നിലേത്തിക്കുക എന്ന കടമ നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം നിലപാട് അത്യന്തം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.