Ciza Thomas: സിസ തോമസിന്റെ നിയമനം; സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

സാങ്കേതിക സർവ്വകലാശാല താത്ക്കാലിക വി സി യായി സിസ തോമസിനെ(Ciza Thomas) നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി(highcourt) ഇന്ന് പരിഗണിക്കും. നിയമനം നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം. സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു നിയമനത്തിൽ ചില നിയമപ്രശ്നങ്ങളുണ്ട് എന്ന് കോടതി വിലയിരുത്തി.

നിയമ പ്രശ്നങ്ങൾ കോടതി വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു’. സിസ തോമസിൻ്റെ യോഗ്യത സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇതിനിടെ വി സി പദവിക്ക് താൻ യോഗ്യയാണെന്ന് അവകാശപ്പെട്ട് സിസ തോമസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോടതി ഗവർണരോട് വിശദീകരണം തേടിയിരുന്നുവെങ്കിലും ഫയൽ ചെയ്തിട്ടില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here