Sameeksha UK: സമീക്ഷ യുകെ പ്രവാസി സംവാദ സദസ് നാളെ

യുകെ(UK)യിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നാളെ യുകെ സമയം വൈകിട്ട് 4 മണിക്കും, ഇന്ത്യൻ സമയം വൈകിട്ട് 9.30നും സൂം വഴിയാകും പരിപാടി സംഘടിപ്പിക്കുക.

“നവോത്ഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും” എന്ന വിഷയത്തിൽ മുരുകൻ കാട്ടാക്കട, സന്ദീപാനന്ദഗിരി, ഫാ:ഡോ മാത്യൂസ് വാഴക്കുന്നം എന്നിവർ സംസാരിക്കും. ഇനിമുതൽ രണ്ട് മാസം കൂടുമ്പോഴും രാഷ്ട്രീയ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളിൽ സംവാദ സദസുകൾ സംഘടിപ്പിക്കാന് ഉദ്ദേശിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here