ADVERTISEMENT
ഗുജറാത്ത്(gujarat) ആദ്യഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഈ മാസം 21 ആണ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് അടുക്കെ പ്രചാരണം ശക്തമാക്കുകയാണ് മൂന്ന് രാഷ്ട്രീയ പാർട്ടികളും. ഇക്കുറി ത്രികോണ മത്സരമാണ് ഗുജറാത്തിൽ നടക്കുന്നതെന്ന ആംആദ്മിയുടെ വാദത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി.
കോൺഗ്രസും ബിജെപിയുമാണ് മത്സര രംഗത്തെന്നും അത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ജനങ്ങൾക്ക് ബോധ്യമാകുമെന്നും അമിത് ഷാ പരാമർശിച്ചു. ആംആദ്മി പാർട്ടിയുടെ ജനപ്രീതി ബിജെപിയെ വലയ്ക്കുകയാണെന്ന് പാർട്ടി അധ്യക്ഷൻ കെജ്രിവാൾ അഭിപ്രായപ്പെട്ടു. അതേസമയം മോർബി ദുരന്തം ഇപ്പോഴും പ്രചാരണ ആയുധമാക്കുകയാണ് കോൺഗ്രസ്.
പ്രദേശത്തെ എല്ലാ വികസനങ്ങളും മോദി സർക്കാർ കൊണ്ടുവന്നതെന്ന കുപ്രചാരണമാണ് ബിജെപി നടത്തുന്നതെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഗുജറാത്തിലെ മോദിയുടെ ജനപ്രീതിയും വികസനം മുൻനിർത്തിയുമുള്ള പ്രചാരണവും തങ്ങൾ അനുകൂലമാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ത്രികോണ മത്സരമില്ലെന്ന് അമിത് ഷാ പറയുമ്പോഴും ആംആദ്മിയുടെ വരവോടെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരം നടക്കുമെന്ന ചിത്രം വ്യക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.