FIFA: ഫിഫയുടെ പ്രസിഡന്റായി ജിയാന്നി ഇൻഫന്റിനോ തുടരും

അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫയുടെ പ്രസിഡന്റായി ജിയാന്നി ഇൻഫന്റിനോ(gianni infantino) തുടരും. അടുത്ത നാല് വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഐകകണ്ഠ്യേനെയാണ് ഇൻഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി കഴിഞ്ഞ ദിവസമായിരുന്നു.

മത്സരരംഗത്ത് ഇൻഫന്റിനോ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ഫിഫ അറിയിച്ചു. സ്വിറ്റ്സർലൻഡിലെ അഭിഭാഷകനായ ഇൻഫന്റിനോ 2016-ൽ നാല് പേരെ തോൽപിച്ചാണ് ആദ്യമായി ഫിഫ പ്രസിഡന്റായത്. 2019-ൽ എതിരാളികളില്ലാതെ വീണ്ടും പ്രസിഡന്റായി. 2026 ലോകകപ്പ് വരെയാണ് കാലാവധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News