Qatar Worldcup: പരുക്ക്; സാദിയോ മാനെ പുറത്ത്| Sadio Mane

(Qatar Worldcup)ഖത്തര്‍ ലോകകപ്പില്‍ സെനഗലിന് കനത്ത തിരിച്ചടി. പരുക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെ(Sadio Mane) പുറത്ത്. പരുക്കേറ്റ മാനെയ്ക്ക് സര്‍ജറി ആവശ്യമാണെന്നും ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ലെന്നും സെനഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

നവംബര്‍ 8 ന് വെര്‍ഡര്‍ ബ്രെമനെതിരെയുള്ള മത്സരത്തിലാണ് ബയേണ്‍ താരമായ മാനെയ്ക്ക് പരുക്കേറ്റത്. എ ഗ്രൂപ്പില്‍ തിങ്കളാഴ്ച ഹോളണ്ടിനെതിരെയാണ് സെനഗലിന്റെ ആദ്യ മത്സരം.

യോഗ്യതാമത്സരങ്ങളില്‍ സെനഗലിനായി മിന്നും പ്രകടനമാണ് മാനെ പുറത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News