Delhi:പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസ്; പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

(Delhi)ദില്ലിയില്‍ പങ്കാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസില്‍ പ്രതി അഫ്താബുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട ശ്രദ്ധയുടെ വസ്ത്രം, മൊബൈല്‍ഫോണ്‍ എന്നിവയാണ് ഇനി കണ്ടെത്തേണ്ടത്. നിലവില്‍ യുവതിയുടേതെന്ന് കരുതുന്ന 13 ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. കോടതി അനുമതി ലഭിച്ചതോടെ ഉടന്‍ നുണ പരിശോധനയ്ക്കുള്ള നടപടിക്രമങ്ങള്‍ പൊലീസ് ആരംഭിക്കും. നുണ പരിശോധനയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രതി അഫ്താബും ശ്രദ്ധയും യാത്രപോയ ഉത്തരാഖണ്ഡ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുള്ളതിനാല്‍ സുരക്ഷയൊരുക്കുക പൊലീസിന് വെല്ലുവിളിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News