ADVERTISEMENT
സംസ്ഥാന പൊലീസ്(kerala police) തലപ്പത്ത് വൻ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരടക്കം 38 എസ്‌പിമാരെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി. ആലപ്പുഴ പൊലീസ് മേധാവി ജി ജയ്‌ദേവിനെ എറണാകുളം എടിഎസ് (ഓപ്പറേഷൻ) എസ്‌പിയായി നിയമിച്ചു. ചൈത്ര ജോൺ തെരേസയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി പകരം നിയമിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ എംഡിയാക്കി.
തിരുവനന്തപുരം സിറ്റി ഡിസിപി അജിത് കുമാറിന് കണ്ണൂർ സിറ്റി പൊലീസ് മേധാവിയുടെ ചുമതല നൽകി. കെഎപി ബറ്റാലിയൻ കമാൻഡന്റ് അങ്കിത് അശോകനെ തൃശൂർ സിറ്റി പൊലീസ് കമീഷണറായി നിയമി)ച്ചു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ ബി രവിയെ വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ സെൽ എസ്‌പിയയായും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പി ബി രാജീവിനെ വനിതാ കമീഷൻ ഡയറക്ടർ സ്ഥാനത്തേക്കും കോഴിക്കോട് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌പി എം എൽ സുനിലിനെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.
എറണാകുളം റേഞ്ച് എസ്‌പി ജെ ഹേമേന്ദ്രനാഥാണ് കെഎസ്ഇബിയുടെ പുതിയ ചീഫ് വിജിലൻസ് ഓഫീസർ. പുതുതായി ഐപിഎസ് ലഭിച്ച കെ എസ് ഗോപകുമാറിനാണ് റെയിൽവേ എസ്‌പിയുടെ ചുമതല. എറണാകുളം വിജിലൻസ് സെപ്ഷ്യൽ സെൽ എസ്‌പിയായി പി ബി ജോയിയെയും കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ തസ്തികയിൽ ആർ സുനീഷിനെയും നിയമിച്ചു.
മറ്റ് നിയമനങ്ങൾ: ബി കെ പ്രശാന്തൻ കാണി ( റാപ്പിഡ് റസ്‌പോൺസ് ആൻഡ് റസ്‌ക്യൂ ഫോഴ്സ് കമാൻഡന്റ്), കെ എം സാബു മാത്യു ( എറണാകുളം റേഞ്ച് വിജിലൻസ് എസ്‌പി), കെ എസ് സുദർശനൻ (ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്‌പി), ഷാജി സുഗതൻ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ എസ്‌പി), കെ വി വിജയൻ ( ക്രൈംബ്രാഞ്ച് ആസ്ഥാനം എസ്‌പി), വി അജിത് (തിരുവനന്തപുരം സിറ്റി ഡിസിപി), എൻ അബ്ദുൽ റഷീദ്( കേരള ആംഡ് വുമൺ പൊലീസ് ബറ്റാലിയൻ കമാൻഡന്റ്), വി എസ് അജി (പബ്ലിക് ഗ്രീവൻസ് ആൻഡ് ലീഗൽ അഫേഴ്സ് എഐജി), ആർ ജയശങ്കർ (തിരുവനന്തപുരം വിജിലൻസ് സതേൺ റേഞ്ച് എസ്‌പി), വി എം സന്ദീപ് ( കെഎപി രണ്ടാം ബറ്റാലിയൻ കമാൻഡന്റ്), വി സുനിൽകുമാർ (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഒന്ന് എസ്‌പി),കെ കെ അജി ( തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് നാല് എസ്‌പി), എ എസ് രാജു (വുമൺ ആൻഡ് ചിൽഡ്രൻ സെൽ എസ്‌പി), കെ എൽ ജോൺകുട്ടി (കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി), എൻ രാജേഷ് (സംസ്ഥാന സെപ്ഷ്യൽ ബ്രാഞ്ച് ആഭ്യന്തര സുരക്ഷ എസ്‌പി),റജി ജേക്കബ് ( തിരുവനന്തപുരം വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന്), കെ ഇ ബൈജു (സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌പി,അഡ്മിനിട്രേഷൻ), ആർ മഹേഷ് (കണ്ണൂർ റൂറൽ ജിലവൊ പൊലീസ് മേധാവി), കെ പി അബ്ദുൾ റസാഖ്( കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി), പ്രിൻസ് എബ്രഹാം( സ്‌പെഷ്യബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്‌പി), പി പി സദാനന്ദൻ (ക്രൈംബ്രാഞ്ച് കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതലയുള്ള എസ്‌പി), പ്രജീഷ് തോട്ടത്തിൽ( കോഴിക്കോട് വിജിലൻസ് യൂണിറ്റ്), പി സി സജീവൻ (തൃശൂർ ക്രൈംബ്രാഞ്ച്), ലാജി( തിരുവനന്തപുരം സിറ്റി ക്രൈം ഡിസിപി), എ നാസിം( പൊലീസ് ആസ്ഥാനത്തെ എൻആർഐ സെൽ എസ്‌പി), ജെ പ്രസാദ്( കേരള പിഎസ്‌സി എസ്‌പി).
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.