Trivandrum:വര്‍ക്കലയില്‍ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

(Trivandrum)തിരുവനന്തപുരം വര്‍ക്കലയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കയറ്റം കയറുകയായിരുന്ന സ്വകാര്യ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് ഇറങ്ങി ബൈക്കില്‍ ഇടിച്ചാണ് അപകടം.

ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത് കയറിയിറങ്ങി. ബൈക്ക് യാത്രികന്‍ കണ്വാശ്രമം സ്വദേശി അര്‍ഷാദ് ആണ് അപകടത്തില്‍ മരിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു നിന്നത് വന്‍ ദുരന്തം ഒഴിവാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here