Sabarimala:കാല്‍വേദന മൂലം തളര്‍ന്ന തീര്‍ത്ഥാടകനെ പരിചരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍|K Radhakrishnan

(Sabarimala)ശബരിമല തീര്‍ത്ഥാടനത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ നേരിട്ട തീര്‍ത്ഥാടകനെ പരിചരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേ, വഴിവക്കില്‍ പേശീവേദനയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന തീര്‍ത്ഥാടകനാണ് മന്ത്രിയുടെ സാന്ത്വനം.
(K Radhakrishnan).

വഴിവക്കില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന തീര്‍ത്ഥാടകനെ കണ്ടതോടെ യാത്ര നിര്‍ത്തി മിനിസ്റ്റര്‍ വിവരങ്ങള്‍ അന്വേഷിച്ചു, അദ്ദേഹത്തെ ശുശ്രൂഷിച്ചു. ശബരിമല സന്നിധാനത്തിലേക്കുള്ള വഴിമധ്യേ മരക്കൂട്ടത്തിന് സമീപം പരമ്പരാഗത പാതയിലാണ് തീര്‍ത്ഥാടകന്‍ തളര്‍ന്നിരുന്നത്.

ഔദ്യോഗിക യോഗത്തിന് ശേഷം ഉച്ചയോടെ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്ന മന്ത്രി തീര്‍ത്ഥാടകന്റെ അടുത്തുചെന്ന് വിവരങ്ങള്‍ തിരക്കി. മന്ത്രി കാലില്‍ തിരുമ്മി വിരലുകള്‍ വലിച്ചിട്ടതോടെ ഭക്തന് ആശ്വാസമായി. തുടര്‍ന്ന് വിശ്രമിച്ച് സാവധാനം നടന്നു കയറാനും മന്ത്രി നിര്‍ദേശിച്ചു. തീര്‍ത്ഥാടകര്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് ഒപ്പം കൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News