Supremecourt: വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാൻ സ്വകാര്യ കോളേജുകള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി(supremecourt). സ്വകാര്യ കോളജുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് ആവശ്യപ്പെടാന്‍ യാതൊരു അധികാരവുമില്ലെന്ന് കോടതി പറഞ്ഞു.

സര്‍ക്കാരുകള്‍ക്ക് മാത്രമേ ബോണ്ട് വാങ്ങാന്‍ അധികാരമുള്ളൂ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരല്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ബോണ്ട് ആവശ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നും ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

Anand Teltumbde: ഭീമ കൊറേഗാവ് കേസ്; ആനന്ദ് തെൽതുംബഡെയ്ക്ക് ജാമ്യം

ഭീമ കൊറേഗാവ്(bhima koregaon) കേസിൽ ഐഐടി പ്രൊഫസർ ആനന്ദ് തെൽതുംബഡെ(Anand Teltumbde)യ്ക്ക് ജാമ്യം. ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ എഎസ് ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി(Highcourt) ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

സുപ്രീംകോടതിയെ സമീപിക്കുന്നതിന് എൻഐഎയുടെ അഭ്യർത്ഥന മാനിച്ചാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ ആനന്ദ് തെൽതുംബഡെയ്ക്ക് പുറത്തിറങ്ങാനാവുമോ ഇല്ലയോ എന്ന് അറിയാനാവൂ.

കേസിൽ എൻഐഎ ഉടൻ സുപ്രീം കോടതിയെ അപ്പീലുമായി സമീപിക്കും. ഐഐടി പ്രൊഫസറും ദളിത് സ്കോളറുമായ ആനന്ദ് തെൽതുംബഡയെ 2020 ഏപ്രിൽ 14 നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. എൽഗാർ പരിഷത്ത് സമ്മേളനത്തിന്റെ കൺവീനർ ആയിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News