Vijay Deverakonda: ‘മരണശേഷം മറ്റൊരാളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു’: വിജയ് ദേവരകൊണ്ട

മരണശേഷം മറ്റൊരാളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്നും അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്നും തെലുങ്ക്(Telugu) സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട(Vijay Deverakonda). താനും അമ്മയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മരണശേഷം മറ്റൊരാളില്‍ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തില്‍ അവരെ സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങള്‍ പാഴാക്കി കളയുന്നതില്‍ ഒരര്‍ത്ഥവുമില്ല. എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ നല്ല മനസ്സുമൂലം, നിങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു’, വിജയ് പറഞ്ഞു.

ധാരാളം ശസ്ത്രക്രിയകള്‍ ഇവിടെ സംഭവിക്കുന്നത് ദാതാക്കള്‍ ഉണ്ടായതുകൊണ്ടു മാത്രമാണെന്ന് ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞു. സഹജീവികള്‍ക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടെന്നത് അവിശ്വസനീയമാണെന്നും അത് മനോഹരമായ കാര്യമാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News