Dog: സ്കൂൾ വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചു

സ്കൂൾ വിദ്യാർത്ഥിയെ പേപ്പട്ടി കടിച്ചു. വടശ്ശേരിക്കര അരീക്ക കാവിൽ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെയാണ്പേപ്പട്ടി കടിച്ചത്. കുട്ടി അമ്മയോടൊപ്പം നില്‍ക്കുകയായിരുന്നു. വടശ്ശേരിക്കര സ്വദേശി ഇഷാൻ എന്ന കുട്ടിക്കാണ് കടിയേറ്റത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Supremecourt: വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാൻ സ്വകാര്യ കോളേജുകള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി(supremecourt). സ്വകാര്യ കോളജുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് ആവശ്യപ്പെടാന്‍ യാതൊരു അധികാരവുമില്ലെന്ന് കോടതി പറഞ്ഞു.

സര്‍ക്കാരുകള്‍ക്ക് മാത്രമേ ബോണ്ട് വാങ്ങാന്‍ അധികാരമുള്ളൂ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരല്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ബോണ്ട് ആവശ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നും ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel