നിലവിലെ KPCC നേതൃത്വം പരാജയം;പരോക്ഷ വിമര്‍ശനം ഉന്നയിച്ച് കെ മുരളീധരന്‍| K Muraleedharan

നിലവിലെ കെപിസിസി നേതൃത്വം പരാജയമാണെന്ന പരോക്ഷ വിമര്‍ശനം ഉന്നയിച്ച് കെ മുരളീധരന്‍ എം പി(K Muraleedharan MP). ശശിതരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് നേതൃത്വത്തിന്റെ പരാജയമാണോ എന്ന ചോദ്യത്തിന് അതുകൊണ്ടാണ് പുതിയ ആളുകള്‍ പാര്‍ട്ടിയില്‍ സജീവമാകുന്നത് എന്നായിരുന്നു മുരളീധരന്റെ മറുപടി.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. അടുത്ത ദിവസങ്ങളില്‍ മലബാറില്‍ കോണ്‍ഗ്രസിന്റെ നിരവധി പരിപാടികളില്‍ ആണ് ശശി തരൂര്‍ എം പി പങ്കെടുക്കാനിരിക്കുന്നത്. മാത്രമല്ല 22 ന് പണക്കാടെത്തി ലീഗ് നേതക്കളുമായി ശശി തരൂര്‍ കൂടിക്കാഴ്ച്ച നടത്തും. കെ.സുധാകരന്റെ RSS അനുകൂല പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ഇത്തരത്തില്‍ ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് നിലവിലെ നേതൃത്വത്തിന്റെ പരാജയമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുകൊണ്ടാണ് പുതിയ ആളുകള്‍ പാര്‍ട്ടിയില്‍ സജീവമാകുന്നത് എന്നായിരുന്നു മുരളീധരന്റെ മറുപടി.

തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണെന്നും, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമാണ് എതിര്‍പ്പുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ട സാഹചര്യത്തിലാണ് തരൂര്‍ കേരള രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News