Kadhal: ‘ബിഗ് ബി’ തീം മ്യൂസിക്കില്‍ കാരവാനില്‍ നിന്നിറങ്ങി മാത്യു ദേവസി; ‘കാതല്‍’ ലൊക്കേഷന്‍ വീഡിയോ വൈറല്‍

മമ്മൂട്ടിയും(Mammootty) ജ്യോതികയും(Jyothika) ആദ്യമായി ഒന്നിക്കുന്ന ‘കാതലി’ന്റെ(Kadhal) ചിത്രീകരണം പുരോഗമിക്കുകയാണ്. ജിയോ ബേബി(Jeo Baby) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവാറ്. സിനിമയിലെ ലൊക്കേഷന്‍ വീഡിയോയാണ് ഇപ്പോള്‍ സെഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മമ്മൂട്ടി കാരവാനില്‍ നിന്നിറങ്ങുന്നതാണ് വീഡിയോ. ഒപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ തീം മ്യൂസിക്കും കേള്‍ക്കാം.

മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലില്‍ അവതരിപ്പിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാര്‍ഡ് ഇടത് സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ആദ്യ ചിത്രം ‘നെയ്മര്‍’ റിലീസിന് ഒരുങ്ങുകയാണ്.സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ച കാതല്‍ ദി കോറില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദ്‌നി എന്നിവരും കഥാപാത്രങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News