മന്ത്രിയെ നീക്കാനുള്ള അധികാരം തനിക്കില്ല ; ഗവർണർ

പ്രീതിയിൽ വ്യക്തത വരുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മന്ത്രിമാരെ നീക്കാനുള്ള അധികാരം തനിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ .മന്ത്രിമാരെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കെന്നും ഗവര്‍ണര്‍ പറഞ്ഞു . വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ വിശദീകരണം .

CPIM: ഗവർണർമാരെ ഉപയോഗിച്ച് RSS – BJP അജണ്ട അടിച്ചേൽപ്പിക്കുന്നു; അതിന്റെ ഭാഗമാണ് UGC ചെയർമാൻ്റെ നടപടി: സിപിഐഎം പിബി

യുജിസി ചെയർമാനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ(CPIM PB). ഗവർണ്ണർമാരെ ഉപയോഗിച്ച് ആർഎസ്എസ് ബിജെപി അജണ്ട അടിച്ചേൽപ്പിക്കുന്നതിൻ്റെ ഭാഗമാണ് യുജിസി ചെയർമാൻ്റെ നടപടിയെന്ന് പോളിറ്റ് ബ്യുറോ വിമർശിച്ചു. ഭരണഘടനാ ദിനത്തിലെ സെമിനാറുകൾ ഭരണഘടനാ വിരുദ്ധമെന്നും സെമിനാറിലെ വിഷയങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പോളിറ്റ് ബ്യൂറോ വിമർശനമുന്നയിച്ചു.

Supremecourt: വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാൻ സ്വകാര്യ കോളേജുകള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി(supremecourt). സ്വകാര്യ കോളജുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് ആവശ്യപ്പെടാന്‍ യാതൊരു അധികാരവുമില്ലെന്ന് കോടതി പറഞ്ഞു.

സര്‍ക്കാരുകള്‍ക്ക് മാത്രമേ ബോണ്ട് വാങ്ങാന്‍ അധികാരമുള്ളൂ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരല്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ബോണ്ട് ആവശ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നും ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News