Sabarimala:ശബരിമലയില്‍ ഭക്തജന തിരക്കില്‍ നേരിയ കുറവ്

(Sabarimala)ശബരിമലയില്‍ ഭക്തജന തിരക്കില്‍ നേരിയ കുറവ്. കനത്ത മഴയും, മൂടല്‍ മഞ്ഞും തീര്‍ത്ഥാടകരുടെ എണ്ണത്തെ ബാധിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു പരമ്പരാഗത കാനപാതയിലൂടെ യാത്രയ്ക്ക് രാവിലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ രാവിലെ 9 മണി വരെ നീണ്ടു നിന്നു. പമ്പയിലും സന്നിധാനത്തും ശക്തമായ മഴയാണ് പെയ്തത്. പുലര്‍ച്ചെ നട തുറന്നപ്പോള്‍ തന്നെ നിരവധി ഭക്തരാണ് ദര്‍ശന പുണ്യം തേടി സന്നിധാനത്തിലെത്തിയത്.കനത്ത മഴയെത്തും അയ്യപ്പഭക്തന്മാര്‍ അച്ചടക്കത്തോടെ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന കാഴ്ചയാണ് സന്നിധാനത്തു കാണുവാന്‍ സാധിച്ചത്.നടന്‍ ദിലീപും ശബരിമലയില്‍ ഇന്ന് ദര്‍ശനം നടത്തി.

ശക്തമായ മഴെ തുടര്‍ന്ന് ഭക്തജനങ്ങളുടെ വരവില്‍ നേരിയതോതില്‍ കുറവുണ്ടായി.കനത്ത മൂടമഞ്ഞ് മൂലം സത്രം – പുല്ലുമേട് – സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ രാവിലെ ഭക്തരെ കടത്തി വിട്ടിരുന്നില്ല.
8 മണിയ്ക്ക് ശേഷമാണ് ഇരുഭാഗത്തു നിന്നും ഭക്തരെ കടത്തിവിട്ടു തുടങ്ങിയത്.ഇന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തന്മാരാണ് കൂടുതലായും ശബരിമലയില്‍ എത്തിയത്. ഇന്ന് മാത്രം 75000 അധികം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് കരുതുന്നത്. കേരള പോലീസിന്റെ നേതൃത്വത്തില്‍ പുണ്യം പൂങ്കാവനം പദ്ധതിക്കും ഇന്ന് തുടക്കമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel