കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി| Supreme Court

കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി(Supreme Court). ദിവസേന 10 ട്രാന്‍ഫര്‍, ജാമ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഒരു ആഴ്ചയില്‍ 650 ഹര്‍ജികല്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡാണ് ഇക്കാര്യം അറിയിച്ചത്. ജാമ് ഹര്‍ജികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു

നിരവധി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവില്‍ 13000ത്തിലധികം കേസുകള്‍ കോടതിയില്‍ കെട്ടിക്കിടപ്പുണ്ട്. ഈ സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് നീക്കം. ദിവസേന 10 ട്രാന്‍ഫര്‍, ജാമ്യ ഹര്‍ജികള്‍ പരിഗണിക്കും. 13 ബഞ്ചുകളിലായി ഒരു ദിവസം 130 കേസുകള്‍ പരിഗണിക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഒരാഴ്ചയില്‍ 650 കേസുകള്‍ പരിഗണിക്കാനോ തീര്‍പ്പാക്കാനോ കഴിയും.

ഫുള്‍ കോര്‍ട്ട് യോഗത്തിലെ തീരുമാനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് അറിയച്ചത്. ജാമ്യ ഹര്‍ജികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ളിമെന്ററി ലിസ്റ്റ് കുറക്കാനും കൂടിയാണ് നടപടി. ഫുള്‍ കോര്‍ട്ട് മീറ്റിംഗില്‍ സപ്ളിമെന്ററി ലിസ്റ്റ് കുറക്കണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഒരു ദിവസം 10 ട്രാന്‍ഫര്‍, ജാമ്യ ഹര്‍ജികള്‍ ഒരോ ബഞ്ചും പരിഗണിക്കാന്‍ തീരുനമാനിട്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News