US:ഭിന്നശേഷിക്കാരനെ ശകാരിക്കുന്നത് തടഞ്ഞു; യുവതിയുടെ കണ്ണ് തകര്‍ത്ത് യുവാക്കള്‍

ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ ശകാരിച്ച നടപടിയെ പ്രതിരോധിച്ച യു.എസിലെ(US) റസ്റ്ററന്റ് അസിസ്റ്റന്റ് മാനേജരുടെ കണ്ണ് അടിച്ചുപൊട്ടിച്ച് യുവാക്കള്‍. കാലിഫോര്‍ണിയയിലെ ആന്‍ഡിയോകിലുള്ള ദ ഹാബിറ്റ് ബര്‍ഗര്‍ ഗ്രില്‍ എന്ന റസ്റ്ററന്റിന്റെ അസിസ്റ്റന്റ് മാനേജര്‍ ബിയാന്‍ക പലൊമേര 19 കാരിക്കാണ് യുവാക്കളുടെ ആക്രമണത്തില്‍ കണ്ണ് നഷ്ടമായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

പലൊമേരയുടെ സഹപ്രവര്‍ത്തകന്റെ ബന്ധുവായിരുന്നു ഭിന്നശേഷിക്കാരനായ കൗമാരക്കാന്‍. ഈ കുട്ടി തുറിച്ചു നോക്കുന്നുവെന്നാരോപിച്ച് യുവാക്കള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ഇത് കണ്ട പലൊമേര യുവാക്കളെ തടയുകയും ഇത് ഭിന്നശേഷിക്കാരനായ കുട്ടിയാണെന്നും അവന്‍ എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ അവന് സാധിക്കില്ലെന്നും ആക്രമിക്കാനെത്തിയ യുവാക്കളോട് പറഞ്ഞു.

എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ യുവാക്കളിലൊരാള്‍ ഇവരുടെ മുഖത്തിടിക്കുകയായിരുന്നു. ഇതിന് പിറകെ രണ്ടുമൂന്നുതവണ കൂടി ഇടിക്കുകയും അതിലൊരു ഇടി തന്റെ കണ്ണില്‍ കൊണ്ടുവെന്നും പലൊമേര പറഞ്ഞു. വലതു കണ്ണില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങിയതോടെ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയെ മര്‍ദിച്ചയാളെയും കൂട്ടാളികളെയും പൊലീസ് വ്യാപകമായി അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News