പുതിയ സമഗ്ര ഡാറ്റ സംരക്ഷണ ബില്ലിന്റെ കരട് രൂപം പുറത്തിറക്കി കേന്ദ്രസർക്കാർ ; 500 കോടി രൂപ വരെ പിഴ ചുമത്തും

വൻകിട ടെക്‌നോളജി കമ്പനികളെ ആശങ്കയിലാഴ്ത്തിയ മുൻ സമഗ്ര ഡാറ്റ സംരക്ഷണ ബിൽ പിൻവലിച്ച് മൂന്ന് മാസത്തിന് ശേഷം പുതിയ സമഗ്ര ഡാറ്റ സംരക്ഷണ ബില്ലിന്റെ കരട് രൂപം പുറത്തിറക്കി കേന്ദ്രസർക്കാർ . ഇതുപ്രകാരം 500 കോടി രൂപ വരെ പിഴ ചുമത്തും എന്നാണ് തീരുമാനം .

2019 ലെ കരട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ പ്രകാരം 15 കോടി രൂപ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ 4 ശതമാനം പിഴയായിരുന്നു .ഒറിജിനൽ കരട് പരിശോധിച്ച സംയുക്ത പാർലമെന്ററി സമിതി 91 വകുപ്പുകളുള്ള ബില്ലിൽ 88 ഭേദഗതികൾ നിർദ്ദേശിച്ചതായി കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഗൂഗിൾ, മെറ്റാ, ആമസോൺ തുടങ്ങിയ എല്ലാ സാങ്കേതിക സ്ഥാപനങ്ങളും ഉൾപ്പെടുന്ന യുഎസ് ആസ്ഥാനമായുള്ള ഐടിഐ, ബില്ലിന്റെ പാർലമെന്ററി പാനൽ പതിപ്പ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel