Vaathi: ‘വാത്തി’ അടുത്ത വര്‍ഷമെത്തും; ധനുഷ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

ധനുഷ്(Dhanush) നായകനാകുന്ന പുതിയ ചിത്രം ‘വാത്തി’യുടെ(Vaathi) പുതിയ റിലീസ് തീയതി പുറത്ത്. അടുത്തവര്‍ഷം ഫെബ്രുവരി 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ഡിസംബര്‍ 2ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങുന്ന ചിത്രമാണ് വാത്തി. ‘സര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നടി സംയുക്ത മേനോനും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ബാലഗംഗാധര്‍ തിലക് എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.സായി കുമാര്‍, നാരാ ശ്രീനിവാസ്, സമുദ്രക്കനി, തോട്ടപ്പള്ളി മധു, പമ്മി സായ്, ഹൈപ്പര്‍ ആദി, ഷാര, ആടുകളം നരേന്‍, ഇളവരസു, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ജി വി പ്രകാശ് സംഗീതം നല്‍കുന്ന സിനിമയുടെ ഛായാഗ്രഹണം ജെ യുവരാജ് ആണ്. വെങ്കട്ടാണ് സ്റ്റണ്ട് ഡയറക്ടര്‍.

തിരുചിദ്രമ്പല’മാണ് ധനുഷിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 100 കോടിയ്ക്ക് മുകളിലാണ് സിനിമ തിയേറ്ററുകളില്‍ നിന്ന് നേടിയത്. മിത്രന്‍ ജവഹര്‍ ആണ് സംവിധാനം ചെയ്തത്. ‘യാരടി നീ മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിത്യ മേനോന്‍ നായിക വേഷത്തിലെത്തിയ ചിത്രത്തില്‍ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News