അനാവശ്യ ചോദ്യങ്ങള്‍ വന്നാലും ഞാന്‍ കൂളാണ്:ഡോ. റോബിന്‍ രാധാകൃഷ്ണന്‍| Robin Radhakrishnan

അനാവശ്യ ചോദ്യങ്ങള്‍ വന്നാലും അതിനെയൊക്കെ താന്‍ കൂളായി എടുക്കുമെന്ന് ഡോ. റോബിന്‍ രാധാകൃഷ്ണന്‍(Robin Radhakrishnan). എല്ലാവരും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറയില്ല, നല്ല രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരുണ്ട്. ‘ഞാന്‍ എല്ലാം കൂളായി എടുക്കുന്ന ഒരാളാണ്. മറ്റുള്ളവരെ അധികം വിഷമിപ്പിക്കാതെ കാര്യങ്ങള്‍ ഡീല്‍ ചെയ്യും. ഒരു ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുമ്പോഴോ അല്ലെങ്കില്‍ ഒരു ചോദ്യം ചോദിക്കാന്‍ പോകുമ്പോഴോ ആ ആളിനെ പറ്റി ഒന്ന് സ്റ്റഡി ചെയ്യണം. അതിനനുസരിച്ചുള്ള ചോദ്യങ്ങള്‍ തയാറാക്കി പോയിക്കഴിഞ്ഞാല്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പറ്റും- ഡോ. റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.

dr robin radhakrishnan, എന്റെ ആദ്യ ഫോട്ടോഷൂട്ട്, ലെജൻഡിനൊപ്പം!! കലിപ്പ് ലുക്കിൽ ഡോ. മച്ചാൻ; ചിത്രങ്ങൾ പങ്കുവച്ച് റോബിൻ - dr robin radhakrishnan first photoshoot pics ...

കുട്ടിക്കാലം മുതല്‍ തന്റെ ആഗ്രഹങ്ങളിലേക്ക് ലീഡ് ചെയ്യാനോ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആശ്വസിപ്പിക്കാനോ അധികമാരും ഉണ്ടായിരുന്നില്ല. കാര്യങ്ങള്‍ അച്ഛനും അമ്മയുമായി ഷെയര്‍ ചെയ്യുന്നതില്‍ താന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. പല സമയത്തും ഒരു മോട്ടിവേഷനായിട്ടോ, ഒരു പ്രശ്‌നം വരുമ്പോള്‍ സപ്പോര്‍ട്ട് ചെയ്യാനായിട്ടോ തനിക്ക് താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റോബിന്‍ പറയുന്നു. അന്നുമുതലേ ആഗ്രഹിച്ചിരുന്നൊരു കാര്യമാണ് ഭാവിയില്‍ ഇതുപോലെ ആരെങ്കിലും വിഷമിക്കുകയാണെങ്കിലോ, മോട്ടിവേഷന്‍ വേണമെങ്കിലോ അവര്‍ക്ക് ഒരു സപ്പോര്‍ട്ടായി ,അല്ലെങ്കില്‍ അവര്‍ക്ക് ഒരു കൈത്താങ്ങായി മാറണമെന്നത്.

Bigg Boss Malayalam fame Robin Radhakrishnan has a special message for his 'haters' - Times of India

‘നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നമ്മോടൊപ്പമുള്ള ആളുകളുമായി നമ്മുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ നമുക്ക് പറ്റണമെന്നില്ല. എന്നാല്‍ ചിലപ്പോള്‍ നമ്മെ കേള്‍ക്കാന്‍ ഒരാളുണ്ടെങ്കില്‍ അത് വലിയ ആശ്വാസമായിരിക്കും. ചിരി മുഖമുള്ള പലരും ചിലപ്പോള്‍ ഹാപ്പിയായിരിക്കില്ല. അവര്‍ക്ക് ലൈഫില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. പക്ഷേ അതെല്ലാം മറച്ചാവാം ചിരിക്കുന്നത്. ഒരാളുടെ ലൈഫ് കണ്ട് ഒരിക്കലും അയാളെ ജഡ്ജ് ചെയ്യരുത്. സോഷ്യല്‍ മീഡിയ കാണുന്ന എല്ലാ ഹാപ്പി ഫേസസിന്റെയും പിന്നില്‍ ഒരു സാഡ് സ്‌റ്റോറി ഉണ്ടാവാം. എല്ലാവരും വിഷമിച്ചിരിക്കുന്നു എന്നല്ല, മറിച്ച് അങ്ങനെയുള്ളവരുമുണ്ട്. ഒരാള്‍ വിഷമിച്ചിരിക്കുന്നു, അല്ലെങ്കില്‍ അയാള്‍ക്കൊരു വിഷമം ഉണ്ടെന്ന് നമുക്ക് തോന്നിയാല്‍ നമുക്ക് അവരോട് ചോദിക്കാം, നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ അല്ലെങ്കില്‍ നീ ഓക്കെ ആണോ എന്ന്. ഞാന്‍ അങ്ങനെ ആളുകളെ കേള്‍ക്കുന്ന ഒരാളാണ്’-റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

robin radhakrishnan, പുഞ്ചിരിക്കുക... ആരാധകരുടെ പരിഭവം മാറ്റി പുത്തൻ ചിത്രവുമായി റോബിൻ രാധാകൃഷ്ണൻ - dr robin radhakrishnan share her new photo - Samayam Malayalam

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here