ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് കേരളത്തോട് നന്ദി ; മണ്ണിനടിയിൽ നിന്നും രക്ഷപ്പെട്ട അതിഥി തൊഴിലാളി സുശാന്ത്

കേരളത്തോട് നന്ദി പറഞ്ഞ് കോട്ടയം മറിയപ്പള്ളിയിൽ മണ്ണിനടിയിൽ നിന്നും രക്ഷപ്പെട്ട അതിഥി തൊഴിലാളി സുശാന്ത്.നാട്ടുകാരും , ഫയർ ഫോഴ്സും, പൊലീസും നടത്തിയ രക്ഷാപ്രവർത്തനമാണ് തന്നെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ മികച്ച ചികിത്സ കിട്ടിയതായും ബംഗാൾ സ്വദേശി സുശാന്ത് കൈരളി ന്യൂസിനോട് പറഞ്ഞു.

മണ്ണിനടയിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിൻ്റെ ഞെട്ടൽ ഇപ്പോഴും വിട്ട് മാറിയിട്ടില്ല അതിഥി തൊഴിലാളിയായ സുശാന്തിന്. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് കേരളത്തോട് നന്ദി പറയുകയാണ് ഈ ബംഗാൾ സ്വദേശി.

മറിയപ്പള്ളിയിൽ മതിൽ നിർമ്മാണത്തിനിടയിൽ ആണ് സുശാന്തിന്‍റെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണത്.തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, പൊലീസും നടത്തിയ രക്ഷാപ്രവർത്തനമാണ് സുശാന്തിന് പുതുജീവൻ സമ്മാനിച്ചത്. ഫയ ഫോഴ്സിൻ്റെ സേവനം മികച്ചതായിരുന്നു. ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ കിട്ടി. മുഖ്യമന്ത്രിയോടും, സർക്കാരിനോടും നന്ദിയുണ്ടെന്നും സുശാന്ത് കൈരളി ന്യൂസിനോട് വ്യക്തമാക്കി.

മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് കാലിന് സാരമായി പരുക്കേറ്റ സുശാന്ത് നിലവിൽ കോട്ടയത്ത് താമസ സ്ഥലത്ത് വിശ്രമത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel