ഓടകൾ രണ്ടാഴ്ചക്കകം സ്ലാബിട്ട് മൂടും ; കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു

എറണാകുളം നഗരത്തിലെ തുറന്നു കിടക്കുന്ന ഓടകൾ രണ്ടാഴ്ചക്കകം സ്ലാബിട്ട് മൂടുമെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. പനമ്പള്ളി നഗറിലെ കാനയിൽ കുട്ടി വീണ സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു .

പനമ്പള്ളി നഗറിലെ കാനയിൽ കുട്ടി വീണ സംഭവം അമിക്കസ്ക്യൂറി ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കോടതി ഇടപെട്ടത്. കോടതി നിർദ്ദേശ പ്രകാരം കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ കോടതിയിൽ ഹാജരായി. കുട്ടി ഓടയിൽ വീണ സംഭവം ഞെട്ടലുണ്ടാക്കിയെന്ന് കോടതി പറഞ്ഞു.

നിർഭാഗ്യ സംഭവമാണെന്ന് വ്യക്തമാക്കിയ കോർപറേഷൻ സെക്രട്ടറി സംഭവത്തിൽ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.
ഖേദം രേഖപ്പെടുത്തിയതിനെ അഭിനന്ദിച്ച കോടതി, പ്രശ്നത്തിന് പരിഹാരം വേണമെന്ന് നിർദേശം നൽകി. തുടർന്നാണ് നഗരപരിധിയിലെ തുറന്നു കിടക്കുന്ന കാനകൾ രണ്ടാഴ്ചക്കകം മൂടുമെന്ന് സെക്രട്ടറി ഉറപ്പു നൽകിയത്.

കാനകൾക്ക് മുകളിൽ സ്ലാബിട്ട് മൂടുന്ന ജോലി സമയബന്ധിതമായി പൂർത്തിയാക്കും. നിർമ്മാണം അന്താരാഷ്ട്ര നിലവാരത്തിൽ വേണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാത്രമല്ല സംസ്ഥാനത്ത് പലയിടത്തും ഇതാണ് സാഹചര്യമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഭീകരമായ ദുരവസ്ഥയാണിത് ന്യായീകരിക്കാന്‍ പറ്റില്ലന്നും കോടതി വിമർശിച്ചു. കോർപ്പറേഷൻ സെക്രട്ടറി യുടെ ഉറപ്പു രേഖപ്പെടുത്തിയ കോടതി കേസ് അടുത്ത മാസം രണ്ടിന് പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News