Nayanthara: ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പം 38ന്റെ നിറവില്‍ താരറാണി നയന്‍താര

പിറന്നാള്‍ നിറവില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര(Nayanthara). തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രാഞ്ജിയായി നയന്‍താര മാറിയത്, ഒരു സിനിമ പോലെ തന്നെ സംഭവ ബഹുലമായിരുന്നു. വ്യക്തിജീവിതത്തിലും കരിയറിലും നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും കണക്കുകളും വിജയാരവവും പരാജയ കണക്കുകളുമൊക്കെയായി ട്വിസ്റ്റും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളുമൊക്കെയായി ഒരു സിനിമാക്കഥ തന്നെയാണ് നയന്റേത്!

പരിസാഹവും കല്ലേറുകളും തന്റെ കരഘോഷങ്ങളും അംഗീകാരങ്ങളുമാക്കി മാറ്റി ഇന്നു ദേശാന്തരങ്ങള്‍ക്കപ്പുറം വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചിരിക്കുകയാണ് നയന്‍താര. ഇത്തവണത്തെ പിറന്നാളിനു ഇരട്ടി മധുരമാണ് നയന്‍ താരയ്ക്ക്. തന്റെ ഇരു കുഞ്ഞുങ്ങളെയും നെഞ്ചോട് ചേര്‍ത്ത് നയന്‍ പുഞ്ചിരിക്കുകയാണ് ഇന്ന്. ഒപ്പം വിക്കിയുമുണ്ട് നയന് കൂട്ടായി. സംവിധായകന്‍ സത്യന്‍ അന്തിക്കാട് മനസിനക്കരെ എന്ന ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്ന സമയത്താണ് മാഗസിന്‍ കവറില്‍ തിരുവല്ലക്കാരി ഡയാന എന്ന പെണ്‍കുട്ടിയുടെ ചിത്രം കണ്ടത്. ഫോണ്‍ വിളിച്ച് അന്വഷിച്ച് ഡയാനയെ നേരിട്ടു കാണാന്‍ പറ്റുമോ എന്ന് തിരക്കി. അച്ഛനും അമ്മയ്ക്കുമൊപ്പം അദ്ദേഹത്തെ ഡയാന എന്ന പെണ്‍ കുട്ടി വന്നു കണ്ടു. ‘സിനിമയില്‍ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ലെങ്കിലും അവള്‍ക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ് എന്നു താന്‍ മനസിലാക്കി എന്നാണ് അന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞത്.

Nayanthara Vignesh Shivan wedding marriage relationship

ഏതായാലും, ഇപ്പോള്‍ തെന്നിന്ത്യയാകെ ചര്‍ച്ചയാകുന്നത് നയന്‍താരയുടെ കുടുംബവിശേഷങ്ങളാണ്. വിക്കിയുടെ ജന്മദിനത്തില്‍ ഞെട്ടിപ്പിക്കുന്ന സ്‌നേഹസമ്മാനങ്ങള്‍ കൊടുത്ത നയന്‍താരയ്ക്ക് വിക്കി നല്‍കുന്ന സര്‍പ്രൈസ് എന്താണെന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here