ലോകകപ്പിന് ഇനി രണ്ട് നാൾ ; അഭിമാനത്തോടെ തലയുയർത്തി ഖത്തർ

നിശ്ചിത സമയത്തിന് മുമ്പ് പടുത്തുയർത്തിയത് 8 അദ്ഭുത സ്റ്റേഡിയങ്ങൾ .വിമർശകരുടെയും കള്ളക്കഥ മെനഞ്ഞവരുടെയും മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ് ഖത്തർ . ഇതിന് മുൻപൊന്നും ഇത്രയും ചെറിയൊരു രാജ്യത്ത് ഫുട്ബോൾ ലോകകപ്പ് നടന്നിട്ടില്ല.

2010 ഡിസംബർ 3 നാണ് ഖത്തറിന് ലോകകപ്പ് അനുവദിച്ചുള്ള ഫിഫയുടെ പ്രഖ്യാപനം വരുന്നത്.ഫിഫയുടെ അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ പ്രഖ്യാപനം തന്നെ ലോകത്തിന് അദ്ഭുതമായിരുന്നു. ആതിഥേയരാകാൻ കച്ചകെട്ടിയിറങ്ങിയ അമേരിക്കയെയും ഓസ്ട്രേലിയയെയും . ജപ്പാനെയും ദക്ഷിണ കൊറിയയെയും മറികടന്നാണ് സംഘാടനത്തിനുള്ള അവകാശം ഖത്തറിന് നൽകിയത്. വേദി നിശ്ചയിച്ചതോടെ ഖത്തറിനെതിരെ ആരോപണമായി. കൈക്കൂലി നൽകിയാണ് വേദി തരപ്പെടുത്തിയതെന്നായിരുന്നു ആദ്യ ആരോപണം. പിന്നെ സംഘാടനം സംബന്ധിച്ച് സംശയങ്ങളുടെയും ആശങ്കകളുടെയും കെട്ടുകഥകളുടെയും കുത്തൊഴുക്കായി. ആരോപണങ്ങളോട് ഖത്തർ പ്രതികരിച്ചില്ല. പകരം രാജ്യമെമ്പാടും ഒരുക്കങ്ങൾ തുടങ്ങി. ആ നിമിഷം മുതൽ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഫുട്ബോൾ ലോകകപ്പ് ഈ ഭൂമിയിൽ അവതരിപ്പിക്കണമെന്ന സ്വപ്നം മാത്രമായിരുന്നു ഖത്തറിനുണ്ടായിരുന്നത്.

കൊച്ചുരാജ്യത്ത് വലിയൊരു ടൂർണമെന്റ് എങ്ങനെ നടക്കും. ജൂൺ , ജൂലൈ മാസങ്ങളിലെ കൊടും ചൂടിൽ കളി നടത്താനാകുമോ . ഇങ്ങനെ പോയി ആരോപണ ശരങ്ങളും സംശയങ്ങളും. ആധുനികനഗരങ്ങളും സ്റ്റേഡിയങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും നിർമിക്കാൻ തുടങ്ങിയതോടെ പുതിയ ആരോപണങ്ങളും വിവാദങ്ങളുമായി. തൊഴിലാളികൾക്ക് വിശ്രമവും അടിസ്ഥാന സൌകര്യങ്ങളും കിട്ടുന്നില്ലെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും പാശ്ചാത്യ രാജ്യങ്ങൾ പ്രചരിപ്പിച്ചു. പ്രതികരിക്കാതെ ഖത്തർ മുന്നോട്ടു പോയി. കളി നവംബറിൽ നടത്താൻ തീരുമാനമായി. വേദി മാറ്റില്ലെന്ന് ഫിഫ പ്രഖ്യാപിക്കുകയും ചെയ്തു.

നിശ്ചിത സമയത്തിന് മുമ്പ് 8 അദ്ഭുത സ്റ്റേഡിയങ്ങളാണ് ഖത്തർ പടുത്തുയർത്തിയത്. ഇതിന് പിന്നിൽ ഈ കൊച്ചു അറബ് രാജ്യത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു പാട് കഥകൾ ഉണ്ട്. ലോകരാഷ്ട്രങ്ങളെ അസൂയപ്പെടുത്തും വിധം ഈ ടൂർണമെന്റിന്റെ മുഖം ഈ അറബ് രാജ്യം വർണശബളമാക്കിക്കഴിഞ്ഞു.വിമർശനങ്ങളും കള്ളക്കഥകളും പതുക്കെ കെട്ടടങ്ങി. വിമർശകരുടെയും കള്ളക്കഥ മെനഞ്ഞവരുടെയും വായടപ്പിച്ചിരിക്കുകയാണ് ഖത്തർ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News