DYFI യുടെ പൊതിച്ചോറ് വിതരണം ചെയ്തിരുന്ന ബിനേഷ് ഇനി മുതൽ ഡോക്ടർ ബിനീഷ്

മെഡിക്കൽ കോളജിൽ പൊതിച്ചോറ് വിതരണം ചെയ്തിരുന്ന യുവാവ് ഇനി സ്റ്റെതസ്കോപ്പുമായി രോഗികളെ പരിശോധിക്കും. DYFI പ്രവർത്തകൻ ബിനേഷാണ് എംബിബിഎസിന് മികച്ച വിജയം നേടിയത്. തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ പൊതിച്ചോർ  വിതരണത്തിനിടെയാണ് സന്തോഷവാർത്ത തേടിയെത്തിയത്.

രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് വാമനപുരം കളമച്ചൽ DYFI കമ്മിറ്റിയ്ക്ക് വേണ് പൊതിച്ചോറ് വിതരണം ചെയ്യമ്പോഴായിരുന്നു എം.ബി.ബി.എസ്. റിസൾട്ട് വന്നത്. വിതരണം പൂർത്തിയായപ്പോൾ ബിനേഷിന്റെ ഫോണിൽ സന്തോഷ വാർത്ത എത്തി. ഫൈനൽ പരീക്ഷയും മികച്ച നിലയിൽ വിജയിച്ച ബിനേഷ് ഇനി മുതൽ ഡോക്ടർ ആണ്.

രോഗികൾക്ക് സഹായത്തിനൊപ്പം, ചികിത്സ നൽകാനും ബിനേഷ് മുന്നിൽ ഉണ്ടാകുമെന്നും, പൊതിച്ചോർ വിതരണം തുടരുമെന്നും ബിനേഷ് പറഞ്ഞു. വാമനപുരം കളമച്ചൽ ശാസ്ത്രമംഗലത്ത് സുധീന്ദ്രൻ, ഗീത ദമ്പതികളുടെ മകനാണ് ബിനേഷ്. വട്ടപ്പാറ എസ്.എ.ടി. അക്കാദമി ഓഫ് മെഡിക്കൽ കോളേജിൽ സയൻസിലായിരുന്നു പഠനം.

കോവിഡ് കാലത്താണ് സംഘടനയൊപ്പം ചേർന്ന് പൊതിച്ചോർ വിതരണത്തിൽ സജീവമായത്. ആ കാലത്ത് മുന്നണിപ്പോരാളിയായി സേവന രംഗത്തുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിനേഷിനെ മെഡിക്കൽ കൊളേജിൽ എത്തിച്ച് DYFI ആദരിച്ചു. ബിനേഷിനെ പോലുള്ള യുവാക്കൾ സംഘടനയുടെ അഭിമാനമാണെന്ന് ജില്ലാ സെക്രട്ടറി ഷിജു ഖാൻ പറഞ്ഞു.

മെഡിക്കൽ പഠനത്തിൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബിനേഷ് യൂണിയൻ കൗൺസിലറുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News