5 സ്റ്റാര്‍ താമസ സൗകര്യം വേണ്ടെന്ന് വെച്ച് അർജന്റീന താരങ്ങൾ

ലോകകപ്പിനായി ഖത്തറിലെത്തിയ മെസിയും സംഘവും 5 സ്റ്റാര്‍ താമസ സൗകര്യം വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ട്. പകരം ഖത്തര്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഹാളിലാണ് ടീം തങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍.

ബീഫ് ബാര്‍ബിക്യു ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് അര്‍ജന്റീന ഫൈവ് സ്റ്റാര്‍ താമസ സൗകര്യം ഒഴിവാക്കിയത് എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മെസിയും സംഘവും അര്‍ജന്റീനയില്‍ എത്തിയത്. ഇവര്‍ ഖത്തര്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഹാളിലേക്കാണ് നേരെ പോയത്.

അര്‍ജന്റൈന്‍ പാരമ്പര്യ വിഭവമായ അസാദോസ് ഉള്‍പ്പെടെയുള്ള ആസ്വദിക്കുന്നതിനായാണ് സൗകര്യങ്ങള്‍ കുറവായിട്ടും സ്റ്റുഡന്റ് ഹാളിലെ താമസ സൗകര്യം എന്ന തീരുമാനത്തിലേക്ക് അര്‍ജന്റീന എത്തിയത്. കളിക്കാര്‍ക്ക് ബാര്‍ബക്യു തയ്യാറാക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കി.

ക്യാംപസില്‍ ഞങ്ങള്‍ പലവട്ടം എത്തി പരിശോധിച്ചു. വലിയ സൗകര്യങ്ങളും ‘അസദോസിനായി’ ഓപ്പണ്‍ എയര്‍ സൗകര്യവും ഉണ്ടെന്ന് കണ്ടതോടെയാണ് ഇത് ഉറപ്പിച്ചത്. കളിക്കാര്‍ക്കും അര്‍ജന്റീനക്കാര്‍ക്കും ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഖത്തറിലായിരിക്കുമ്പോഴും അവര്‍ക്ക് വീടിന്റെ അനുഭവം കിട്ടാന്‍ വോണ്ടിയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. ഫുട്‌ബോളില്‍ അവര്‍ എല്ലാ ശ്രദ്ധയും കൊടുക്കുമ്പോള്‍ വീട്ടിലെ സ്വാദ് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റ് ടീമുകള്‍ക്ക് ആഡംബര താമസ സൗകര്യമാണ്. എന്നാല്‍ ഞങ്ങളുടെ ടീം ആണ് ലോകത്തിലെ ഏറ്റവും മികച്ചത്. ഏറ്റവും നല്ല ബീഫ് അവര്‍ അര്‍ഹിക്കുന്നുണ്ട്. ലോകകപ്പിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ. അല്ലാതെ താമസിക്കുന്ന ഹോട്ടലിന്റെ ക്വാളിറ്റിയിലേക്ക് അല്ല, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ വൃത്തങ്ങള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News