ഗോകുലം കേരള എഫ്സിക്ക്‌ ഐ ലീഗിൽ രണ്ടാം ജയം

ഐ ലീഗ് സീസണിലെ ഉത്ഘാടന മത്സരത്തിൽ മുഹമ്മദൻസിനെ തോൽപ്പിച്ച ഗോകുലം കേരള എഫ്സിക്ക്‌ രണ്ടാം മത്സരത്തിലും വിജയം.ഇന്ന് നടന്ന മത്സരത്തിൽ ഐസ്വാൾ എഫ്സിയെ അവരുടെ തട്ടകത്തിൽ ഏക പക്ഷീയമായി ഒരു ഗോളിന് പരാജയപ്പെടുത്തി.മത്സരത്തിന്റെ എൺപത്തി ഏഴാം മിനുട്ടിൽ അർജുൻ ജയരാജിന്റെ പാസിൽ താഹിർ സമാൻ നേടിയ ഗോളിലായിരുന്നു മലബാറിയൻസിന്റെ ജയം.മത്സരത്തിലെ മികച്ച താരമായി ഐസ്വാളിന്റെ ഹെൻറി കിസേക്ക തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നത്തെ വിജയത്തോടെ റണ്ട് മത്സരങ്ങളിൽ നിന്ന് 6പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയിൽ ഒന്നാമത്തെത്തി.റണ്ട് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് ഐസ്വാളിന്റെ സമ്പാദ്യം.ചൊവ്വാഴ്ച്ച കാശ്മീരിൽ വെച്ച് റിയൽ കാശ്മീരുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here